mkk

കാട്ടാക്കട:ആർ.എസ്.പി സംസ്ഥാന സമിതിയംഗവും ട്രെയിഡ് യൂണിയൻ നേതാവുമായിരുന്ന എ.കാസിംകുഞ്ഞിന്റെ രണ്ടാം അനുസ്മരണ സമ്മേളനവും കാസിംകുഞ്ഞ് ഫൗണ്ടേഷന്റെ പുരസ്കാര സമർപ്പണവും മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ പൂവച്ചൽ ഷാഹുൽ അദ്ധ്യക്ഷത വഹിച്ചു.11,111രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് മന്ത്രി എം.ബി.രാജേഷ് സമ്മാനിച്ചു.സി.പി.ഐ ദേശീയ കൗൺസിലംഗം കെ.പി.രാജേന്ദ്രൻ,അഡ്വ.ജി.സ്റ്റീഫൻ.എം.എൽ.എ,അഡ്വ.ഐ.ബി.സതീഷ്.എം.എൽ.എ എന്നിവർ വിവിധ മേഖകലളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള ആദര സമർപ്പണവും നടത്തി.കെ.എസ്.സുനിൽകുമാർ,വിളപ്പിൽ രാധാകൃഷ്ണൻ,പത്മശ്രീ ഡോ.ജെ.ഹരീന്ദ്രൻ നായർ,അഡ്വ.ഐ.സാജു, കെ.ഗിരി,ടി.സനൽകുമാർ,വി.രാധിക,കലാപ്രേമി ബഷീർ ബാബു,ഡോ.എസ്.അഹമ്മദ്,കെ.ശ്രീകുമാർ,എം.ഷാജി,പൂവച്ചൽ സുധീർ,ബി.ബാലചന്ദ്രൻ,ജി.രാജീവ്,ഉഷാ വിൻസന്റ്,ഫൗണ്ടേഷൻ പ്രസിഡന്റ് പൂവച്ചൽ നാസർ,സെക്രട്ടറി കെ.പി.ദിലീപ്ഖാൻ എന്നിവർ സംസാരിച്ചു.