
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ സംസ്ഥാന സർക്കാർ ഒളിച്ച് കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടത്ത് അനന്തപുരി ക്രാഫ്റ്റ് മേള ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വിഷയത്തിൽ നയപരമായ തീരുമാനമുണ്ടാകണം. അക്രമം നേരിടാൻ പൊലീസിന് അറിയാത്തതാണെന്ന് തോന്നുന്നില്ല. മന്ത്രിമാരുടെ കാര്യത്തിൽ ഗവർണർ സ്വീകരിച്ച നടപടിയിൽ മുഖ്യമന്ത്രി മറുപടി പറയുന്നില്ല. ഗവർണർ ഉന്നയിച്ച കാര്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകണം. ഭരണഘടനാ സമീപനങ്ങൾ തടയാനാകില്ലെന്നും മുരളീധരൻ വ്യക്തമാക്കി.