rain

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ഇന്നാരംഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് തെക്കൻ ജില്ലകളിൽ ഒറ്രപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ട്. ശക്തി കുറഞ്ഞാരംഭിക്കുന്ന തുലാവ‍ർഷം നവംബർ ആദ്യ വാരത്തോടെ ശക്തിപ്രാപിക്കും. 31ന് ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാത ചുഴി രൂപപ്പെടും. ഇത് സംസ്ഥാനത്ത് മഴ കൂട്ടുമെന്നും വിലയിരുത്തുന്നുണ്ട്. വരും ദിവസങ്ങളിൽ തിരുവനന്തപുരം,​ കൊല്ലം,​ പത്തനംത്തിട്ട,​ കോട്ടയം,​ എറണാകുളം,​ ഇടുക്കി, ​പാലക്കാട് എന്നീ ജീല്ലകളിലാണ് മഴ സാദ്ധ്യത. ഡിസംബർ വരെ സംസ്ഥാനത്ത് തുലാവർഷ മഴയുണ്ടാകും.