ശ്രീകാര്യം: കെ.പി.എം.എസിന്റെ പ്രാതിനിദ്ധ്യ പ്രക്ഷോഭയാത്ര ഇന്ന് ശ്രീകാര്യത്ത് സമാപിക്കും. വൈകിട്ട് 5ന് സ്വീകരണ ഘോഷയാത്ര പോങ്ങുംമൂട് നിന്ന് ആരംഭിക്കും. തുടർന്ന് ശ്രീകാര്യത്ത് നടക്കുന്ന സമാപന സമ്മേളനം കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.വിനോദ് ഉദ്ഘാടനം ചെയ്യും.16 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രക്ഷോഭയാത്ര. ഇക്കഴിഞ്ഞ 19ന് കാസർഗോഡ് നിന്നാണ് യാത്ര ആരംഭിച്ചത്. ആവശ്യങ്ങൾ നേടിയെടുക്കാൻ കേരളപ്പിറവി ദിനത്തിൽ അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് തുടക്കമിടുമെന്ന് ഭാരവാഹികളായ സംസ്ഥാന കമ്മിറ്റിയംഗം സുനിചന്ദ്രൻ, കഴക്കൂട്ടം ഏരിയ പ്രസിഡന്റ് സുധീർ കുഴിവിള,ഏരിയാ സെക്രട്ടറി ചെറുവയ്ക്കൽ തുളസീധരൻ, ട്രഷറർ പാറോട്ടുകോണം രവീന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി മടവൂർപാറ സുധാകരൻ തുടങ്ങിയവർ അറിയിച്ചു.