തിരുവനന്തപുരം: വിവിധ രോഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കുന്ന പ്രമുഖ ആശുപത്രികൾ ഉൾക്കൊള്ളിക്കാത്ത മെഡിസെപ്പ് മാസം പണം ഈടാക്കുന്ന സംവിധാനം മാത്രമായിയെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നുകുഴി മണ്ഡലം വാർഷിക സമ്മേളനം ആരോപിച്ചു. സമ്മേളനം വട്ടിയൂർക്കാവ് നിയോജക മണ്ഡലം സെക്രട്ടറി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികൾ: മാത്യൂ ഫ്രാൻസിസ് (പ്രസിഡന്റ്) സി.വിലാസിനി (വൈസ് പ്രസിഡന്റ്), എം.ശശിധരൻനായർ(സെക്രട്ടറി), ബി.ജയചന്ദ്രൻ നായർ (ജോയിന്റ് സെക്രട്ടറി), കെ.രാധാകൃഷ്‌ണൻ (ട്രഷറർ).