kada

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര വഴുതൂരിൽ പ്രവർത്തിച്ചിരുന്ന വഴിയോര കച്ചവടക്കട ദുരൂഹ സാചര്യത്തിൽ തീപിടിച്ച് നശിച്ചു.ഇന്നലെ വെളുപ്പിനായിരുന്നു സംഭവം.ബാലരാമപുരം വഴിമുക്ക് സ്വദേശി ഹക്കിം കഴിഞ്ഞ 2 വർഷമായി റോഡരികിൽ നടത്തിവന്ന പഴം,പച്ചക്കറിക്കടയാണ് കത്തി നശിച്ചത്.തീ ആളിക്കത്തിയത് കണ്ട് പരിസരവാസികൾ ഫയർഫോഴ്സിനെ വിവരമറിയിച്ചെങ്കിലും കട പൂർണമായും കത്തി നശിച്ചിരുന്നു.30000 രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.മനപൂർവമാരോ കടയ്ക്ക് തീവച്ചതായാണ് നിഗമനം.നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.