തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ കഴക്കൂട്ടം ഓഫീസിലേക്ക് മാർച്ച് നടത്തി യൂത്ത് കേൺഗ്രസ്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ എം.എൽ.എ രാജിവയ്ക്കണമെന്നും,കേസ് രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴക്കൂട്ടം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് കെട്ടി മാർച്ച് തടഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അജിത് ഡി.എസ് അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്റർ ജെ.എസ്.അഖിൽ,സംസ്ഥാന ഭാരവാഹികളായ ചിത്രദാസ്,ഷജീർ നേമം,ആറ്റിപ്ര ഷാ,ജില്ലാ ഭാരവാഹികളായ അനീഷ്.എസ്,ഷമീർ ഷാ,മണ്ഡലം പ്രസിഡന്റുമാരായ മായാദാസ് ,അഭിജിത് എന്നിവർ സംസാരിച്ചു.