കല്ലറ:ഭരതന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പാലോട് സബ് ജില്ല സ്കൂൾ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണം ഭരതന്നൂർ സ്കൂളിൽ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഹേമന്ദ് അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ലാൽ സ്വാഗതം പറഞ്ഞു. എ.ഇ ഒ ഷീജ വിഷയാവതരണം നടത്തി. എച്ച് എം ഷീജ വി.നായർ നന്ദി പറഞ്ഞു.എച്ച്.എം ഫോറം സെക്രട്ടറി ബിജു,പാലോട് ബി.പി.എൽ ബൈജു ജനപ്രതിനിധികൾ,അദ്ധ്യാപകർ,നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.