
വെഞ്ഞാറമൂട്:സാംസ്കാരിക കേന്ദ്രമായ ജീവകലയ്ക്ക് യു.എ.ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വെഞ്ഞാറമൂട് നിവാസികളുടെ കൂട്ടായ്മയായ വേനലിന്റെ ആദരം. ഷാർജയിൽ നടന്ന ചടങ്ങിൽ വേനൽ പ്രസിഡന്റ് ഷഫീഖ് നാഗരുകുഴി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സിറാജ്,ട്രഷറർ സന്തോഷ് വട്ടയം,ജീവകല സെക്രട്ടറി വി.എസ്.ബിജുകുമാർ,ജിജിത് കാറ്റാടിയിൽ,തുളസി തിരുവടി,നസീബ്,സുമേഷ്,പ്രസാദ്,താജുദീൻ,റാഫി പേരുമല,സുമേഷ് സുന്ദരൻ തുടങ്ങിയവർ പങ്കെടുത്തു.