
ചിറയിൻകീഴ്: അഴൂർ സി.വൈ.സി ആർട്സ് ആൻഡ് സ്പോർട്സ് ലൈബ്രറി റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദീപം തെളിയിച്ചു. അക്ഷരമാണ് ലഹരി, വായനയാണ് ലഹരി എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രവർത്തകർ ദീപം തെളിയിച്ചത്. ലൈബ്രറി പ്രസിഡന്റ് ടി.ജി സുമേഷ് നേതൃത്വം നൽകി. സെക്രട്ടറി വിനീഷ് ലാൽ, ശ്രീജു ബാബു, ബാബു, ജോസ്, കൃഷ്ണകുമാർ, രാജീവ് രാജ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിമുക്തി ക്ലബ് രൂപീകരണം നടന്നു. ചടങ്ങിൽ ഗ്രന്ഥശാലാ പ്രദേശം ലഹരി വിരുദ്ധ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തു.