
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ നാളെ രാവിലെ 10ന് രാജ്ഭവൻ മാർച്ച് നടത്തും.സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്യുമെന്ന് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. അനിമോൻ,സെക്രട്ടറി കെ.എസ്.മധുസൂദനൻ നായർ എന്നിവർ അറിയിച്ചു.പണിയായുധ വാടക ഒഴിവാക്കിയത് മസ്റ്റർ റോളുകളുടെ എണ്ണം പരിമിതപ്പെടുത്തിയതുമായ ഉത്തരവുകൾ പിൻവലിക്കുക,700രൂപ വേതനവും 200 തൊഴിൽ ദിനങ്ങളും നടപ്പിലാക്കുക,അപകടത്തിൽ മരണപ്പെടുന്ന തൊഴിലാളികളുടെ കുടുംബത്തിനുള്ള ധനസഹായം 5 ലക്ഷമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.