kk

വർക്കല :ശിവഗിരി ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ്.യൂണിറ്റ്,എൻ.സി.സി യൂണിറ്റിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ നാടകവും പ്രതിജ്ഞയും സംഘടിപ്പിച്ചു. ജില്ലാ എക്സൈസ് വകുപ്പ് അരങ്ങേറി വരുന്ന 'പടിവരെ കാക്കരുതേ' എന്ന നാടകമാണ് അവതരിപ്പിച്ചത്.തുടർന്ന് ദീപം തെളിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.കോളേജിലെ അധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളുമടക്കം ഓഡിറ്റോറിയത്തിൽ ഒത്തുകൂടിയാണ് പരിപാടികളിൽ പങ്കാളികളായത്.പ്രിൻസിപ്പൽ ഡോ.കെ.സി.പ്രീത,എക്സൈസ് വകുപ്പ് തിരുവനന്തപുരം റേഞ്ച് ഓഫീസർ വി.ജി.സുനിൽകുമാർ,ഡോ.സജേഷ് ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. രേവതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എൻ.സി.സി.ഓഫീസർ ഡോ.റിങ്കു ബാബു,പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ്,വീനസ്.സി.എൽ എന്നിവർ നേതൃത്ത്വം നൽകി.