തിരുവനന്തപുരം : നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിംഗ് ക്ലാർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവനിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ നവംബർ 11ന് രാവിലെ 10നാണ് വാക്-ഇൻ-ഇന്റർവ്യൂ. ബിരുദം,പി.ജി.ഡി.സി.എ,/സി.ഒ.പി.എ;/ബി.ടെക് (കംപ്യൂട്ടർ സയൻസ്/ഐ.ടി) മലയാളം,ഇംഗ്ലീഷ് ടൈപ്പിംഗ് എന്നിവയാണ് യോഗ്യത. പ്രായപരിധി 40. താത്പര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം. നവംബർ 5ന് വൈകിട്ട് അഞ്ചുവരെ അപേക്ഷകൾ നേരിട്ടു സ്വീകരിക്കും.