
കല്ലറ:കല്ലറ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പാലോട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഭരതന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ഓവറാൾ കിരീടം.75ഓളം സ്കൂളുകൾ പങ്കെടുത്ത മേളയിൽ 602 പോയിന്റോടു കൂടിയാണ് പ്രവൃത്തിപരിചയ തത്സമയ മത്സരത്തിലും എക്സിബിഷനിലുമായി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.ഹൈസ്കൂൾ വിഭാഗത്തിൽ സയൻസ്,ഗണിതം,പ്രവൃത്തിപരിചയ മേളകളിലും ഹയർസെക്കൻഡറി വിഭാഗത്തിൽ ഐ.ടി മേളയിലും ഓവറാൾ രണ്ടാം സ്ഥാനവും,സോഷ്യൽ സയൻസ് മേളയിലെ എല്ലാ വിഭാഗങ്ങളിലും ഹയർസെക്കൻഡറി വിഭാഗത്തിലെ ഗണിതശാസ്ത്ര മേളയിൽ ഓവറാൾ മൂന്നാം സ്ഥാനവും നേടിയാണ് സ്കൂൾ വിജയ കിരീടമണിഞ്ഞത്.