koottaoottam

മുടപുരം: ലഹരിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ജനകീയ പ്രതിരോധം ഉയർത്തുന്നതിലേക്കായി ലഹരിക്കെതിരെ ഒന്നിക്കാം എന്ന മുദ്രാവാക്യവുമായി അഴൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കറ്റാടിമുക്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച കൂട്ടഓട്ടം ചിറയിൻകീഴ് എസ്.എച്ച്.ഒ. ജി.ബി. മുകേഷ് ഫ്ലാഗ് ഒഫ്‌ ചെയ്ത്. സമാപന സമ്മേളനം അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആർ. അനിൽ ഉദ്‌ഘാടനം ചെയ്‌തു .പി.ടി.എ പ്രസിഡന്റ്‌ ആർ. നിസാർ അദ്ധ്യക്ഷിത വഹിച്ചു. ഹെഡ്മിസ്ട്രെസ് ലതാദേവി സ്വാഗതം പറഞ്ഞു. എസ്.എം.സി ചെയർപേഴ്സൻ പ്രഭാസോണി, നിസ്സാം, വിനോദ്.എസ്. ദാസ്, ജയ അദ്ധ്യാപകരായ ഹരികുമാർ, അക്ബർഷ, സുഗതൻ, പ്രവീണ, ഗിരീഷ്, ഗോപകുമാർ, വിജയൻ നായർ തുടങ്ങിയവർ പങ്കെടുത്തു. രാജേശ്വരി നന്ദി പറഞ്ഞു.