
തിരുവനന്തപുരം: പങ്കാളിത്തപെൻഷൻ പദ്ധതിക്കെതിരെ സി.പി.ഐ അനുകൂല സർവീസ് സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ.കോർപ്പറേറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രനയത്തിന്റെ ഭാഗമായുള്ള പങ്കാളിത്ത പെൻഷൻ സമ്പ്രദായം അവസാനിപ്പിക്കേണ്ടത് സംസ്ഥാനസർക്കാർ ജീവനക്കാരുടെ മാത്രമല്ല കേന്ദ്രജീവനക്കാരുടേയും റെയിൽവേ ജീവനക്കാരുടേയും ആവശ്യമാണെന്ന് എസ്.ആർ.എം.യു അസിസ്റ്റന്റ് ജനറൽ സെക്രട്ടറി അനിൽകുമാർ പറഞ്ഞു.