ആറ്റിങ്ങൽ:മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരുടെ സംഗമവും തണൽ കലോത്സവവും മുദാക്കൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഗമം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എ.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ശ്രീജ.വി.എസ്,ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വേണുഗോപാലൻ നായർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പള്ളിയറ ശശി,​ ദീപാറാണി,​വിഷ്ണു രവീന്ദ്രൻ,​ഐ.സി.ഡി.എസ്.സൂപ്പർവൈസർ വസുന്ധര ദേവി എന്നിവർ സംസാരിച്ചു.മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.