
ബാലരാമപുരം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലർ ഓണേഴ്‌സ് സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി ഏകദിന സെമിനാറും, ബ്രൈഡൽ മേക്കപ്പും ഹെയർസ്റ്റൈയിൽ ക്ലാസും സംഘടിപ്പിച്ചു. സിനിമ സീരിയൽ താരം സംഗീത രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിസിലി സിമി സെലാരിയസ് അദ്ധ്യക്ഷത വഹിച്ചു. സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി എ.ശശികുമാർ ,ബി.പി.ഒ.എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ശശി പ്രിയ, സംസ്ഥാന കമ്മിറ്റി അംഗം എസ്. കവിത എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ ബീന ഉദയൻ, ശ്രീജ. ജെ.എസ് ,മഞ്ചു, താര എക്സിക്യൂവ് അംഗം ആൻസി എന്നിവർ സംബന്ധിച്ചു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് റുഷീദ ക്ലാസ് നയിച്ചു. ജില്ലാ സെക്രട്ടറി ദീപ്തി ബിജു സ്വാഗതമാശംസിച്ചു.