pic1

നാഗർകോവിൽ: നിരോധിത പുകയില ഉത്പന്നങ്ങളുമായി കള്ളക്കുറിച്ചി, ഉളുന്തൂർപേട്ട സ്വദേശി സെൽവന്റെ മകൻ ചെന്തമിൽ സെൽവൻ പിടിയിലായി. ഇന്നലെയായിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവി ഹരികിരൺ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.എ മഹേശ്വര രാജിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ആരുവാമൊഴിയിൽ ടെമ്പോയിൽ പുകയില ഉത്പന്നങ്ങൾ കടത്തിക്കൊണ്ടുവരുന്നതായി പ്രത്യേക സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയിൽ നിന്ന് 680 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു.