
വെള്ളറട: വെള്ളറട വാർഡിൽചിറത്തലയ്ക്കൽ അങ്കണവാടിയിൽ ഫലവൃക്ഷതൈകൾ നട്ടു.ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി.മംഗളദാസ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി ടീച്ചർ ശരണ്യ അദ്ധ്യക്ഷത വഹിച്ചു.സി.ഡി.എസ് മെമ്പർ സുനിത,എ.ഡി.എസ് സെക്രട്ടറി സുനിത.എസ്. ആർ,വനജ,തങ്കമണി,സജിത,വിജയകുമാരി,സുധ,സുശീല തുടങ്ങിയവർ പങ്കെടുത്തു.