ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന് കീഴിലെ കടകം ശാഖാ യോഗത്തിനു വേണ്ടി പുതിയതായി നിർമാണം പൂർത്തീകരിച്ച മന്ദിര സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10ന് ശാഖാങ്കണത്തിൽ കൂടുന്ന കുടുംബസമ്മേളനത്തിൽ ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിക്കും. ശാഖായോഗം പ്രസിഡന്റ് ഡി. ഇന്ദുചൂഡൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി, എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി.വിപിൻ രാജ്, യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, എസ്.സുന്ദരേശൻ, എസ്.എൻ ട്രസ്റ്റ് ബോർഡംഗം ബൈജു തോന്നയ്ക്കൽ, യൂത്ത് മൂവ്മെന്റ് ശാഖ സെക്രട്ടറി കിരൺചന്ദ്, വനിതാ സംഘം പ്രസിഡന്റ് അനിത സുധാമൻ, വനിതാ സംഘം യൂണിയൻ കൗൺസിലർ പ്രിമിത, ശാഖ ഭരണസമിതി അംഗങ്ങളായ അരുൺ, ലതികസത്യൻ, മന്ദിര നിർമാണക്കമ്മിറ്റി കൺവീനർ ജി.വിജയൻ എന്നിവർ സംസാരിക്കും. യൂണിയൻ കൗൺസിലറും ശാഖ സെക്രട്ടറി ഇൻ ചാർജുമായ ഡി.ചിത്രാംഗദൻ സ്വാഗതവും ശാഖാ യോഗം വൈസ് പ്രസിഡന്റ് ആർ.ബാലാനന്ദൻ നന്ദിയും പറയും.