ബാലരാമപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യാ നാടാർ അസോസിയേഷൻ വൈസ് ചെയർമാൻ ഡോ.എം.എസ് ബാബുരാജ് ആവശ്യപ്പെട്ടു. അസോസിയേഷൻ കോട്ടുകാൽക്കോണം ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖ പൂർത്തീകരണവുമായി ബന്ധപ്പെട്ട എല്ലാ സമരങ്ങൾക്കും അസോസിയേഷൻ ഐകൃദാർഢ്യം പ്രഖ്യാപിച്ചു. ജോയിന്റ് സെക്രട്ടറി കണ്ണറവിള ചന്ദ്രമോഹനൻ, വൈകുണ്‌ഠസ്വാമി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ആർ.ബാഹുലേയൻ കോട്ടുകാൽക്കോണം ബ്രാഞ്ച് സെക്രട്ടറി പ്രേമകുമാർ, പി.ടി.സുരേഷ്,​ സി.പുഷ്ക്കരൻ,​ടി.എസ്.ബിജുലാൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.