തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തെ ചെറുകിട വ്യവസായ അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ) ജില്ലാകമ്മിറ്റി യോഗം അപലപിച്ചു.ചെറുകിട വ്യവസായ മേഖലയിൽ അനന്തമായ സാദ്ധ്യതകൾ പ്രതീക്ഷിക്കുന്ന ഒരു ജനതയ്ക്ക് ഇത്തരത്തിലുള്ള സമരങ്ങൾ തിരിച്ചടിയാണെന്നന്ന് യോഗം വിലയിരുത്തി.സമരത്തെ തുടർന്ന് തുറമുഖത്ത് മുതൽമുടക്കാനായി മുന്നോട്ടുവന്നവർ നിരാശയിലാണ്.അതിനാൽ കോടതിവിധി അടിയന്തരമായി നടപ്പാക്കി തുറമുഖം സാക്ഷാത്കരിക്കാൻ സർക്കാർ ഇച്ഛാശക്തി കാണിക്കണമെന്ന് ജില്ലാ പ്രസിഡന്റ് പ്രദീപ്കുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.