ll

വർക്കല: വർക്കല ദളവാപുരം ബ്ലോക്ക് പഞ്ചായത്തിന് സമീപം അനുമതിയില്ലാതെ വെട്ടുകൽ ഖനനം നടത്തിയത് പൊലീസ് തടഞ്ഞു. ഖനനം നടത്താൻ ഉപയോഗിച്ച യന്ത്രസാമഗ്രികളും വാഹനവും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ഏതാനും നാളുകളായി ദളവാപുരത്ത് മഒരു സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ വെട്ടുകൽ ഖനനം നടത്തുന്നതായും അനുമതിയോ പാസോ ഇല്ലാതെ വെട്ടുകല്ല് വില്പന നടത്തി വരികയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത വാഹനവും യന്ത്ര സാമഗ്രികളും അനുബന്ധ ഉപകരണങ്ങളും റവന്യൂ വകുപ്പിന് പൊലീസ് കൈമാറി. വർക്കല തഹസിൽദാർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. റിപ്പോർട്ട് ജില്ലാ കളക്ടർക്ക് ജില്ലാ കളക്ടർക്ക് കൈമാറും. വർക്കല സി.ഐ എസ്. സനോജ്, എസ്. ഐ.രാഹുൽഎന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.