
കല്ലമ്പലം: ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുമായി തേവലക്കാട് എസ്.എൻ.യു.പി.എസ്. നിറമാർന്ന ജീവിതത്തെ മറന്ന് ലഹരിക്ക് അടിമപ്പെടുന്ന പുതുതലമുറയെ രക്ഷിക്കാം എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. വുമൺ എക്സൈസ് കിളിമാനൂർ ഓഫീസർ സൽമാം.ബി.എസ് ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ലഹരിവിരുദ്ധ ഗാനവും ലഹരിക്കെതിരെ ദീപം തെളിയിക്കലും നടന്നു. കഴിഞ്ഞദിവസം എല്ലാ കുട്ടികളുടെ വീടുകളിലും ലഹരിക്കെതിരെ ദീപം തെളിയിച്ച് ലഹരി രഹിത ജീവിതം നിത്യഹരിത ജീവിതം എന്ന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും പതിപ്പിക്കുകയുണ്ടായി. പി.ടി.എ പ്രസിഡന്റ് എസ്.പി രാജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റന്റ് അനിത സ്വാഗതവും നിഗിൽ നന്ദിയും പറഞ്ഞു.