തിരുവനന്തപുരം: മുപ്പത് കോടി രൂപ ചെലവിൽ കേന്ദ്രം അനുവദിക്കുന്ന ഡൈയിംഗ് യൂണിറ്റ് പൊഴിയൂരിൽ കൈത്തറി വകുപ്പിന്റെ അധീനതയിലുളള 14.65 ഏക്കർ സ്ഥലത്ത് സ്ഥാപിക്കണമെന്ന് മാസ്‌കോട്ട് ഹോട്ടലിൽ കേന്ദ്ര-കൈത്തറി വികസന കമ്മിഷണർ സജയ്‌രസ് തോഗിയുമായി നടത്തിയ ചർച്ചയിൽ കേരള കൈത്തറി തൊഴിലാളി കോൺഗ്രസ് പ്രസിഡന്റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ ജി.സുബോധൻ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് കുഴിവിള ശശി, ജനറൽ സെക്രട്ടറി വണ്ടന്നൂർ സദാശിവൻ,ഭാരവാഹികളായ മംഗലത്തുകോണം തുളസീധരൻ, എൻ.എസ്.ജയചന്ദ്രൻ എന്നിവരാണ് ചർച്ചയ്‌ക്കെത്തിയത്.അരമണിക്കൂറോളം നടന്ന ചർച്ചയിൽ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സജയ്‌രസ് തോഗി ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു.