p

തിരുവനന്തപുരം: വിഴിഞ്ഞം ആഴക്കടൽ തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന സമരം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപമെത്തുന്നതിനും തടസ്സമായേക്കും. ലോകത്തിലെ രണ്ടാമത്തെ ഏറ്റവുംവലിയ സമ്പന്നരും നിക്ഷേപകരുമായ അദാനി ഗ്രൂപ്പ് വിഴിഞ്ഞത്ത് നേരിടുന്ന പ്രതിസന്ധി അന്തർദ്ദേശീയ നിക്ഷേപക‌രംഗത്ത് ശ്രദ്ധാവിഷയമായിട്ടുണ്ട്.

തൊഴിൽത്തർക്കങ്ങളും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തയുംമൂലം ഉണ്ടാകുന്ന പ്രതിസന്ധി മാറ്റിയെടുക്കാൻ സംസ്ഥാന സർക്കാർ പണിപ്പെടുന്നതിനിടയിലാണ് വിഴിഞ്ഞംസമരം കല്ലുകടിയാകുന്നത്. 2015ൽ തുടങ്ങിയ പദ്ധതി 1000 ദിവസംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. ഇതനുസരിച്ച് 2018ൽ പൂർത്തിയാക്കേണ്ടതായിരുന്നു. പദ്ധതിക്കായി വയബിൾ ഗ്യാപ് ഫണ്ട് കൊടുക്കേണ്ടതും പുനരധിവാസപ്രശ്നങ്ങൾ പരിഹരിക്കേണ്ടതും റോഡ് അടക്കമുള്ള സൗകര്യങ്ങളൊരുക്കേണ്ടതും നിർമ്മാണാവശ്യത്തിനുള്ള കല്ലും മറ്റ് വസ്തുക്കളും കൊണ്ടുവരുന്നതിനുള്ള അനുമതികൾ തടസ്സമില്ലാതെ നൽകേണ്ടതും സംസ്ഥാന സർക്കാരാണ്.ഇത് നിർവ്വഹിക്കുന്നതിന് സംസ്ഥാനം കാട്ടിയ ഉദാസീനതയാണ് പദ്ധതി വൈകാനും ഒടുവിൽ സമരത്തിനും നിർമ്മാണപ്രതിസന്ധിക്കും ഇടയാക്കിയതെന്നാണ് അദാനി കമ്പനിയുടെ ആക്ഷേപം. ലോകത്താകെ ഗ്യാസ്,ലോജിസ്റ്റിക്ക്,വൈദ്യുതി തുടങ്ങി വിവിധ മേഖലകളിലായി 16ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുള്ള അദാനി ഇന്ത്യയിൽ 13 തുറമുഖങ്ങളും നടത്തുന്നുണ്ട്. അത്തരത്തിലുള്ള വമ്പൻഗ്രൂപ്പ് കേരളത്തിൽ ഏറ്റെടുത്ത പദ്ധതി സമരംമൂലം സ്തംഭിച്ചാൽ ആഗോളതലത്തിൽ കേരളത്തിന് ചീത്തപ്പേരുണ്ടാക്കും.

ഗോശ്രീ,കൊച്ചി വിമാനത്താവളം,അന്താരാഷ്ട്ര സ്റ്റേഡിയം, ടെക്നോപാർക്ക്,വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ തുടങ്ങി വലിയപദ്ധതികൾ പൂർത്തിയാക്കി നിക്ഷേപകർക്ക് പ്രതീക്ഷയേകുന്ന സംസ്ഥാനമായി മാറിയ കേരളത്തിൽ സ്മാർട്ട് സിറ്റി പദ്ധതിയും തീരദേശ,മലയോര ഹൈവേ പദ്ധതികളും നീണ്ടുപോയതും പാലക്കാട്ടെ പ്ളാച്ചിമടസമരവും നാണക്കേടുണ്ടാക്കി. 10 വർഷത്തിലേറെ നീണ്ട ഗെയിൽ പൈപ്പ് ലൈനും ഇടമൺ കൊച്ചി വൈദ്യുതിലൈനും പൂർത്തിയാക്കിക്കൊണ്ടാണ് പിണറായി സർക്കാർ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ ശ്രമിച്ചത്.

എന്നാൽ, സിൽവർലൈൻ സമരങ്ങളും കിറ്റെക്സ് ഗ്രൂപ്പ് കേരളം വിടാനൊരുങ്ങുന്നതും പ്രതികൂലാനുഭവമായി. അതിനുപിന്നാലെയാണ് വിഴിഞ്ഞം സമരം കടുത്തത്.

വർഷം ഒരുലക്ഷം സംരംഭകർ

ഒരു വർഷം ഒരുലക്ഷം സംരംഭകർ എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.വ്യവസായങ്ങൾ തുടങ്ങാൻ നിയമങ്ങൾ ഉദാരമാക്കി,മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിദേശങ്ങളിൽ നിക്ഷേപകരെ ആകർഷിക്കാൻ പര്യടനം നടത്തി.

രാജ്യത്തു പ്രവർത്തിക്കുന്ന മുഴുവൻ ബഹുരാഷ്ട്ര കമ്പനികളുടെയും ഇന്ത്യൻ മേധാവികളുടെ സംഗമം വിളിച്ചുചേർക്കാൻ വ്യവസായ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്.രണ്ടാം പിണറായി സർക്കാർ വന്നശേഷം വ്യവസായ വകുപ്പ് നടത്തിയ മീറ്റ് ദി മിനിസ്റ്റർ, മീറ്റ് ദി ഇൻവെസ്റ്റർ പരിപാടികളുടെ അടുത്ത ഘട്ടമായാണു ബഹുരാഷ്ട്ര കമ്പനി മേധാവികളുടെ സംഗമം.

മുഖ്യമന്ത്രിയുടെ യൂറോപ്യൻ പര്യടനത്തിന്റെ തുടർച്ചയായി ജനുവരിയിൽ നോർവീജിയൻ നിക്ഷേപസംഗമവും നടത്തും. അതിനിടയിലാണ് നിക്ഷേപകർക്ക് ആശങ്കയുണ്ടാക്കുന്ന തരത്തിൽ വിഴിഞ്ഞം സമരം ശക്തിപ്പെട്ടത്.

​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ച് ​ഐ.​ബി

വി​ഴി​ഞ്ഞം​ ​സ​മ​ര​ ​നേ​താ​വി​ന്റെ
ഭാ​ര്യ​യ്ക്ക് 11​ ​കോ​ടി​ ​വി​ദേ​ശ​ ​ഫ​ണ്ട്

സാ​യ്‌​കൃ​ഷ്‌​ണ.​ആ​ർ.​പി

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖ​ ​സ​മ​ര​ ​മു​ന്ന​ണി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​നേ​താ​വി​ന്റെ​ ​ഭാ​ര്യ​യു​ടെ​ ​പേ​രി​ലു​ള്ള​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​യ്‌​ക്ക് ​പ​ത്ത് ​വ​ർ​ഷ​ത്തി​നി​ടെ​ ​വി​ദേ​ശ​ഫ​ണ്ടാ​യി​ 11​ ​കോ​ടി​ ​രൂ​പ​ ​ല​ഭി​ച്ചെ​ന്ന​ ​പ​രാ​തി​യി​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ബ്യൂ​റോ​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കു​ന്നു.​ ​സ​മ​രാ​വ​ശ്യ​ത്തി​നും​ ​രാ​ജ്യ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ത്തി​നും​ ​ഫ​ണ്ട് ​ചെ​ല​വ​ഴി​ച്ചോ​ ​എ​ന്നാ​ണ് ​പ​രി​ശോ​ധി​ക്കു​ന്ന​ത്.
2018​-19​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ ​നാ​ല് ​കോ​ടി​യും,​ 2019​-20​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ 1.35​ ​കോ​ടി​ ​രൂ​പ​യും​ ​ല​ഭി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ര​ണ്ട് ​വ​ർ​ഷം​ ​ല​ഭി​ച്ച​ ​തു​ക​യു​ടെ​ ​ക​ണ​ക്ക് ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​ഇ​വ​ർ​ ​സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​ണ്ടെ​ത്തി.
തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ചി​ല​രാ​ണ് ​വി​ദേ​ശ​ ​ഫ​ണ്ട് ​സം​ബ​ന്ധി​ച്ച​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​ഐ.​ബി​ക്ക് ​കൈ​മാ​റി​യ​ത്.​ ​മ​റ്റ് ​ര​ണ്ട് ​സം​ഘ​ട​ന​ക​ളു​ടെ​ ​ബാ​ങ്ക് ​ഇ​ട​പാ​ടു​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​രാ​തി​ക​ളും​ ​ഐ.​ബി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​പ​തി​നൊ​ന്ന് ​സം​ഘ​ട​ന​ക​ൾ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​സം​ഘ​ത്തി​ന്റെ​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ​കേ​ര​ള​കൗ​മു​ദി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്‌​തി​രു​ന്നു.

വി​ഴി​ഞ്ഞം​ ​വ​രു​മാ​ന​ ​പ്ര​തീ​ക്ഷ
200​ ​കോ​ടി
ആ​ദ്യ​ ​വ​ർ​ഷം

500​ ​കോ​ടി
ര​ണ്ടാം​ ​വ​ർ​ഷം


വി​മോ​ച​ന​ ​സ​മ​രം​ ​ഓ​ർ​മ്മി​പ്പി​ച്ച്
സി.​പി.​എം​ ​മു​ഖ​പ​ത്രം
വി​ഴി​ഞ്ഞം​ ​സ​മ​രം​ ​ക​ലാ​പ​നീ​ക്ക​മെ​ന്ന​ ​ആ​രോ​പ​ണ​വു​മാ​യി​ ​സി.​പി.​എം​ ​മു​ഖ​പ​ത്ര​ത്തി​ന്റെ​ ​എ​ഡി​റ്റോ​റി​യ​ൽ.​ ​വി​മോ​ച​ന​സ​മ​ര​ത്തി​ന്റെ​ ​പാ​ഠ​പു​സ്‌​ത​കം​ ​ചി​ല​രു​ടെ​ ​കൈ​യി​ലു​ണ്ടെ​ന്ന് ​സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നെ​ന്നും​ ​പ്ര​തി​പ​ക്ഷം​ ​നി​രു​ത്ത​ര​വാ​ദ​ ​രാ​ഷ്ട്രീ​യ​മാ​ണ്‌​ ​പ​യ​റ്റു​ന്ന​തെ​ന്നും​ ​പ​റ​യു​ന്നു.


സ​മ​ര​ക്കാ​രു​മാ​യി​ ​ച​ർ​ച്ച​യ്‌​ക്ക് ​ഇ​നി​യും​ ​ത​യ്യാ​റാ​ണ്.​ ​കോ​ട​തി​ ​ഉ​ത്ത​ര​വ് ​പാ​ലി​ക്കാ​ൻ​ ​സ​ർ​ക്കാ​രി​നും​ ​സ​മ​ര​ക്കാ​ർ​ക്കും​ ​ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്.​ ​ഇ​ത്ര​യും​ ​ന​ല്ലൊ​രു​ ​പ​ദ്ധ​തി​ ​ഭീ​മ​മാ​യ​ ​തു​ക​ ​മു​ട​ക്കി​യ​ ​ശേ​ഷം​ ​അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ​ആ​രു​പ​റ​ഞ്ഞാ​ലും​ ​അം​ഗീ​ക​രി​ക്കി​ല്ല.
-​ ​മ​ന്ത്രി​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വിൽ