
മലയിൻകീഴ് : സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയ പ്ലസ് വൺ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു.പേയാട് ആലന്തറക്കോണം അരുൺ നിവാസിൽ ജോസ് പ്രകാശിന്റെ മകൻ അരുൺ ജോസാ(17)ണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 1.30 മണിയോടെ മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല കരിക്കുളത്തിലാണ് അപകടം.മലയിൻകീഴ് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ കോമേഴ്സിന് പഠിക്കുന്ന അരുൺജോസും 6 പേരുമായിട്ടാണ് മീൻ പിടിക്കാനെത്തിയത്.മീൻ പിടിക്കവെ ചൂണ്ട പാഴ്ച്ചെടിയിൽ കുരുങ്ങി. എടുക്കാൻ ശ്രമിക്കുമ്പോൾ മുങ്ങി താഴുകയായിരുന്നു.കൂടെ ഉണ്ടായിരുന്നവർ നിലവിളിച്ചതിനെ തുടർന്ന് സമീപ വാസി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.കാട്ടാക്കട നിന്ന് എത്തിയ ഫയർഫോഴ്സ് അരുൺ ജോസിലെ കരയ്ക്കെടുത്തെങ്കിലും മരിച്ചിരുന്നു.മാതാവ് : ഷീന.സഹോദരൻ : വരുൺജോസ്.
(ഫോട്ടോ അടിക്കുറിപ്പ്....മരിച്ച അരുൺജോസ്(17)