തിരുവനന്തപുരം; ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്ന പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തിയ പരാതിക്കാരനോട് അപമര്യാദയായി പെരുമാറുന്ന വീഡിയോ നെയ്യാർഡാം പൊലീസ് സ്റ്റേഷനിൽ 2020 നവംബർ 24ന് ഉണ്ടായതാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇടുക്കി കുട്ടിക്കാനം പൊലീസ് ക്യാമ്പിൽ തീവ്ര പരിശീലനത്തിനായി അയയ്ക്കുകയും തുടർന്ന് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഇയാൾക്കെതിരെ പിന്നീട് വകുപ്പുതല അന്വേഷണം നടത്തി തുടർനടപടി സ്വീകരിച്ചതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.