മുരുക്കുംപുഴയിൽ: റെയിൽ പദ്ധതിക്കാവശ്യമായ പഠനങ്ങൾ നടത്താതെയും വ്യക്തമായ പദ്ധതി രേഖ ഡി.പി.അറിന്റെ ഭാഗമായി കേന്ദ്ര സർക്കാരിനോ പദ്ധതി ബാധിതർക്കോ നൽകാതെയും സാമൂഹിക ആഘാത പഠനവും ഭൂമി ഏറ്റെടുക്കൽ പ്രവർത്തനവും പുനർ ആരംഭിക്കാനുള്ള നീക്കം കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് മുരുക്കുംപുഴയിൽ സിൽവർ ലൈൻ വിരുദ്ധ സമിതി യോഗം വിലയിരുത്തി.

സംസ്ഥാന സമിതി ആഹ്വാനം ചെയ്തിട്ടുള്ള കെ റെയിൽ വിരുദ്ധ സമര സമിതിയുടെ രണ്ടാം ഘട്ട സമര പരിപാടിയുടെ ഭാഗമായി നവംബർ 1 മുതൽ ഏഴു വരെയുള്ള കിടപ്പാട സംരക്ഷണ വാരാചരണ പരിപാടികൾ ജില്ലയിലും സാമൂചിതമായി ആചരിക്കും. ഇതിന്റെ ഭാഗമായി പദ്ധതി കടന്നു പോകുന്ന മുരു ക്കുമ്പുഴ പ്രദേശങ്ങളിൽ ഗൃഹ സന്ദർശനം പ്രധിഷേധ കൂട്ടായ്മകൾ, ബോധവത്കരണം എന്നിവ നടത്തുമെന്ന് യോഗം അറിയിച്ചു.
നവംബർ 6ന് വൈകിട്ട് മുരുക്കുമ്പുഴ ജംഗ്ഷനിൽ സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ രണ്ടാം ഘട്ട സമരത്തിന്റെ തുടക്കം കുറിച്ച്കൊണ്ട്‌ കിടപ്പാട സംരക്ഷണ സംഗമം" സംഘടിപ്പിക്കും. ഇത് സംബന്ധിച്ചുള്ള യോഗത്തിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകരെയും, രാഷ്ട്രീയ - സാമൂഹ്യ - സാംസ്‌കാരിക പ്രവർത്തകരെയും പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.

മുരുക്കുംപുഴ സമരസമിതി പ്രസിഡന്റ്‌ എ.കെ. ഷാനവാസ്‌ അദ്ധ്യക്ഷത വഹിച്ചയോഗം സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ രാമചന്ദ്രൻ കരവാരം, അഹമ്മദാലി, നസീർ, നസീറ സുലൈമാൻ, അജിത് മോഹൻ ദാസ് എന്നിവർ സംസാരിച്ചു.