തിരുവനന്തപുരം: ലഹരിക്കെതിരെ എൻ.വൈ.സി പ്രവർത്തകർ നടത്തുന്ന പ്രചാരണ പരിപാടിയോടനുബന്ധിച്ച് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എൻ.സി.പി ദേശീയ കൗൺസിൽ അംഗവും, സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. ആർ.സതീഷ്കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എൻ.സി.പി ജില്ലാപ്രസിഡന്റ് ആട്ടുകാൽ അജി,സംസ്ഥാന സെക്രട്ടറി ഇടക്കുന്നിൽ മുരളി,എൻ.വൈ.സി ജില്ലാപ്രസിഡന്റ് അഡ്വ. ജാബിർഖാൻ, ജില്ലാ സെക്രട്ടറി തിരുപുരംസുരേഷ്, ട്രഷറർ കരകുളം രാജ്കുമാർ, ഷന്റോ മോനിച്ചൻ, മനോജ് കിളിമാനൂർ, കരകുളം മുജിബ്, അഡ്വ.അരുൺകുമാർ ശ്രീകാര്യം,ബൈജു, സുമേഷ്, മുനീർ തുടങ്ങിയവർ സംസാരിച്ചു