
തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി അലത്തറ കാരുണ്യ വിശ്രാന്തി ഭവൻ സന്ദർശിച്ചു. ഗുരു സ്പർശം പരിപാടിയുടെ ഭാഗമായി അവശ്യസാധനങ്ങളും വോളന്റിയർമാർ നിർമ്മിച്ച ലോഷൻ, സോപ്പ് എന്നിവയും പ്രിൻസിപ്പൽ ഡോ.ജിത.എസ്.ആർ കാരുണ്യാ വിശ്രാന്തി ഭവൻ പ്രതിനിധി സിസ്റ്റർ എലിസബത്തിന് കൈമാറി. കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ദൃശ്യദാസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്യാംകുമാർ, വോളന്റിയർമാരായ ഗോപിക കനകൻ, ഗിഫ്‌റ്റി, വിനായക്, അഭിഷേക്, അതുൽ എന്നിവർ പങ്കെടുത്തു.