തിരുവനന്തപുരം:തലസ്ഥാനത്ത് ഗുരുദേവ പ്രതിമയും ബോർഡും മറയ്ക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നടപടിയിൽ ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം പ്രതിഷേധിച്ചു.ഗുരുദേവ പാർക്കിനു മുന്നിൽ രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ വച്ച് പാർക്കിന്റെ ബോർഡ് മറയ്ക്കുന്നത് പതിവായിരിക്കുകയാണ്.ഇതിനെതിരെ മേയർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരത്ത് ചേർന്ന ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം യോഗം ആവശ്യപ്പെട്ടു.ചെയർമാൻ കെ.എസ് .ജ്യോതിയുടെ അദ്ധ്യക്ഷതയിൽകൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ മുഖ്യപ്രസംഗം നടത്തി.കരിക്കകം ബാലചന്ദ്രൻ ,ബാബു സുശ്രുതൻ ,സന്തോഷ്‌ ,ബിജു ,രാജേന്ദ്രൻ,കാട്ടായിക്കോണംസുരേഷ്, വലിയമലസുകുതുടങ്ങിയവർ സംസാരിച്ചു.