sivakumar

തിരുവനന്തപുരം:സഹകരണവകുപ്പിന്റെയും കേരളാ ബാങ്ക് മാനേജ്‌മെന്റിന്റെയും ജീവനക്കാർക്കെതിരായുള്ള തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പണിമുടക്കുൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾക്ക് ഇന്നലെ ചേർന്ന സംസ്ഥാനകമ്മിറ്റി യോഗം തീരുമാനിച്ചതായി കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സ് പ്രസിഡന്റ് വി.എസ്.ശിവകുമാർ അറിയിച്ചു. സർക്കാരിനെയും ബാങ്ക് മാനേജ്‌മെന്റിന്റെയും അന്യായ നിലപാടുകൾക്കെതിരെ നവംബർ 10ന് ബാങ്ക് ഹെഡ്ഓഫീസിനുമുമ്പിൽ തൃശ്ശൂരിലെ പിരിച്ചുവിടപ്പെട്ട 17 ജീവനക്കാർ നിരാഹാര സമരം നടത്തുമെന്നും നവംബർ 16ന് മന്ത്രിവസതിക്ക് മുമ്പിൽ സംഘടനയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തുമെന്നും അറിയിച്ചു.

സഹകരണ മന്ത്രിയും ബാങ്ക് മാനേജ്‌മെന്റും അനുകൂല നടപടി സ്വീകരിക്കുന്നില്ലെങ്കിൽ തുടർന്ന് അനിശ്ചിതകാല പണിമുടക്കുൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾക്ക് സംഘടന നിർബ്ബന്ധിതമാകും. ഭാരവാഹികളും ജില്ലാ ജനറൽ സെക്രട്ടറിമാരും പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ കെ.എസ്.ശ്യാംകുമാർ, സി.കെ.അബ്ദുറഹിമാൻ, എസ്.സന്തോഷ്‌കുമാർ, കെ.കെ.സജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.