തിരുവനന്തപുരം: ഡോ.കെ.എം.ജോർജ്ജ് അവാർഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡോ.കെ.എം.ജോർജ്ജ് അനുസ്മരണം സംഘടിപ്പിച്ചു.തിരുവനന്തപുരം വൈ.എം.സി.എ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി.ഡോ.ജാൻസി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.ഡോ.കെ.എം.ജോർജ്ജിന്റെ ആത്മകഥയായ 'എന്നെ ഞാൻ നോക്കുമ്പോൾ' എന്ന പുസ്തകത്തിന്റെ പരിഭാഷാ പതിപ്പായ 'അസ് ഐ വ്യൂ മൈ സെൽഫ്' പത്തനംതിട്ട കത്തോലിക്ക ബിഷപ്പ് ഡോ.സാമുവൽ മാർഐറേനീയോസിന് നൽകി പ്രകാശനം ചെയ്തു.ഡോ.കെ.എം.ജോർജ്ജ് അവാർഡ് ട്രസ്റ്റ് ചെയർമാൻ ഡോ.ജെയിംസ്,ഡോ.എം.വി.തോമസ്,കെ.എം.ജോർജ്ജിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.