തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർ‌ഡ് യുവ പ്രതിഭകളെ പങ്കെടുപ്പിച്ച് നടത്തുന്ന 'തട്ടകം' സാഹിത്യക്യാമ്പ് നാളെ (31) മുതൽ നവംബർ മൂന്ന് വരെ തട്ടേക്കാട് പക്ഷി ശലഭോദ്യാനത്തിൽ നടക്കും. നവംബർ ഒന്നിന് എൻ.എസ്.മാധവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നാളെ (31)വൈകിട്ട് മയക്കുമരുന്ന് ലഹരിക്കെതിരെ 'അക്ഷര ലഹരി ജീവിത ലഹരി' എന്ന സന്ദേശം മുഴക്കി അക്ഷര ജ്വാല തെളിയിക്കും. എം.സ്വരാജ്, സുനിൽ.പി.ഇളയിടം, കുരീപ്പുഴ ശ്രീകുമാർ, ഏങ്ങണ്ടിയൂർ ചന്ദ്രശേഘരൻ തുടങ്ങിയവർ നയിക്കുന്ന സാഹിത്യ സംവാദങ്ങൾ ക്യാമ്പിലുണ്ടാകും. ക്യാമ്പിന്റെ സമാപാന സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ ബോർ‌ഡ് രണ്ട് കേന്ദ്രങ്ങളിലായി നടത്തുന്ന സാഹിത്യ ക്യാമ്പുകളിൽ ആദ്യത്തേതാണ് 'തട്ടകം'. കവി രാവുണ്ണി ഡയറക്ടറാകുന്ന ക്യാമ്പിൽ അറുപതോളം ക്യാമ്പംഗങ്ങൾ പങ്കെടുക്കും.