തിരുവനന്തപുരം: കേരളസർവകലാശാല അഞ്ചാം സെമസ്​റ്റർ സിബിസിഎസ്എസ് ബി.എ/ബി.എസ്സി /ബികോം (മേഴ്സി ചാൻസ് 2013 മുതൽ 2016 അഡ്മിഷൻ )പരീക്ഷകൾക്ക് പിഴകൂടാതെ നവംബർ 4 വരെയും 150 രൂപ പിഴയോടെ നവംബർ 7 വരെയും 400 രൂപ പിഴയുടെ നവംബർ 9 വരെയും ഓൺലൈനായി അപേക്ഷിക്കാം.


ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബിവോക് ഫുഡ് പ്രോസസ്സിങ് ആൻഡ് മാനേജ്‌മെന്റ് (2020 അഡ്മിഷൻ റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ആഗസ്​റ്റിൽ നടത്തിയ എം.ഫിൽ ബയോഇൻഫർമാ​റ്റിക്സ്, സി.എ.ഡി. ഡി, കമ്പ്യൂട്ടർ സയൻസ്, സി.എസ്.എസ്, കാര്യവട്ടം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.‌

സെപ്​റ്റംബറിൽ നടത്തിയ എം.ഫിൽ കമ്പ്യൂട്ടർ സയൻസ് (2020- 2021), സി.എസ്.എസ്, കാര്യവട്ടം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.


നവംബർ 2 മുതൽ നടത്തുന്ന ഒന്നാം സെമസ്​റ്റർ എം.എ/എം.എസ്.സി/എംകോം/ എം.എസ്.ഡബ്ലിയു/ എം.എം.സി.ജെ മേഴ്സി ചാൻസ് പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.