
വക്കം: വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് ദ്വിദിന ക്യാമ്പിന്റെ ഭാഗമായി ലഹരി വിരുദ്ധ ജ്വാല തെളിച്ചു.വക്കം ചന്തമുക്കിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.താജുന്നീസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ബീനി മോൾ,എൻ.എസ്.എസ് ഓഫീസർ സുജിത്ത്, എസ്.എം.സി.അംഗം രാജൻ തുടങ്ങിയവർ പങ്കെടുത്തു.