rtyu1

ഉദിയൻകുളങ്ങര: ബൈക്ക് മോഷണക്കേസിൽ പ്രതിയായ പളുകൽ മലയടി വണ്ണിയൂർ സ്വദേശി സുരേന്ദ്രനെ (32) പൊലീസ് പിടികൂടി.പാറശാല റെയിൽവേ നീർ കമ്പനിക്ക് സമീപം പാർക്ക് ചെയ്തിരുന്ന തിരുവരമ്പ് സ്വദേശിയായ അരുൺ കുമാറിന്റെ ബൈക്ക്,​പ്രതി തട്ടിക്കൊണ്ടുപോയതിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്.ഇൻസ്പെക്ടർ ഹേമന്ത് കുമാർ.കെ.യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സജി,ജിതിൻ വാസ്,സി.പി.ഒ.മാരായ സാജൻ,സുനിൽ,ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.