തിരുവനന്തപുരം: ഒറ്റ പെർമിറ്റിൽ രാജ്യത്താകമാനം വാഹനം ഓടിക്കാൻ സാധിക്കുന്ന ഓൾ ഇന്ത്യ പെർമിറ്റിന് കേരളം വിലക്ക് ഏർപ്പെടുത്തിയത് പിൻവലിക്കണമെന്ന് കേരള ടൂറിസം ഡെവലപ്മെന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാറും ട്രഷറർ സിജി നായരും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ മാത്രമാണ് പെർമിറ്റുള്ള വാഹനങ്ങൾക്കു പ്രത്യേക നികുതി നൽകേണ്ടി വരുന്നത്. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഈ പെർമിറ്റ് നിയന്ത്രിക്കുന്നത് കേരളത്തിലെ ടൂറിസം രംഗത്തെ ബാധിക്കുമെന്നും ഇരുവരും പറഞ്ഞു.