വിഴിഞ്ഞം: തുറമുഖ വിരുദ്ധസമരക്കാരുടെ സമരപന്തൽ പൊളിക്കുമെന്ന് സൂചന.തുറമുഖ നിർമ്മാണ സ്ഥലത്ത് കഴിഞ്ഞ ദിവസം ഷാമിയാന കൊണ്ട് കെട്ടിയ പന്തലിലേക്ക് കവാടത്തിലെ സമര പന്തലിൽ നിന്നുള്ള കട്ടിലുകൾ ഇന്നലെ സന്ധ്യയോടെ മാറ്റി.അകത്തെ സമര പന്തൽ 50 ഓളം പേർക്ക് ഇരിക്കാവുന്ന രീതിയിലേക്ക് വിപുലപ്പെടുത്തി. നാളെ കോടതി കേസ് പരിഗണനയ്ക്ക് എടുക്കാൻ ഇരിക്കവെയാണ് ഈ നീക്കം.കോടതി ഉത്തരവിനെ തുടർന്ന് സമരപന്തൽ പൊളിച്ചു മാറ്റിയെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്തിയ ശേഷം നിർമ്മാണ സ്ഥലത്ത് സമര പന്തൽ ഉയരുന്നതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും.