general

ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി നരുവാമൂട് ജംഗ്ഷനിൽ മനുഷ്യചങ്ങല സംഘടിപ്പിച്ചു. ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക അദ്ധ്യക്ഷത വഹിച്ചു.ലഹരി വിരുദ്ധ പ്രതിജ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ പ്രീജ ചൊല്ലിക്കൊടുത്തു.എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബാബുരാജ്,ജില്ലാ പഞ്ചായത്തംഗം വിളപ്പിൽ രാധാകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്തംഗം എ.ടി മനോജ്,നരുവാമൂട് സി.ഐ ധനപാലൻ,നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷ്,സി.പി.എം ജില്ലാകമ്മിറ്റിയംഗം എം.എം ബഷീർ,സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പള്ളിച്ചൽ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.നരുവാമൂട് മുതൽ പ്രാവച്ചമ്പലം ജംഗ്ഷൻ വരെയുള്ള മനുഷ്യചങ്ങലയിൽ ജനപ്രതിനിധികൾ,​രാഷ്ട്രീയ,​സമൂഹിക,​സാംസ്കാരിക,​സംഘടനാ പ്രവർത്തകർ,വ്യാപാരികൾ,ഓട്ടോ തൊഴിലാളികൾ,ചുമട്ടുതൊഴിലാളികൾ തുടങ്ങി നിരവധിപേർ അണിചേർന്നു.