
ബാലരാമപുരം: ആയുർവേദ വാരാഘോഷത്തിന്റെ ഭാഗമായി പള്ളിച്ചൽ സൗപർണിക കല്യാണമണ്ഡപത്തിൽ നടന്ന ആയുർവേദ ആഹാര പ്രദർശനവും ബോധവത്കരണ ക്ലാസും വൈദ്യപരിശോധനയും ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ വി. ബിന്ദു, സി.ആർ. സുനു, പഞ്ചായത്ത് മെമ്പർമാർ, വിവിധ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മികച്ച ആയുർവേദ ആഹാരം തയാറാക്കി എത്തിച്ച ആയുർ ടാസ്ക് ഫോഴ്സ് മെമ്പർമാർക്കും അംഗൻവാടി വർക്കേഴ്സിനും കുടുംബശ്രീ പ്രവർത്തകർക്കും പാലിയേറ്റീവ് വോളിയന്റിയേഴ്സിനും ഉപഹാരങ്ങൾ വിതരണം ചെയ്തു. നേമം വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ആയുർവേദ ആഹാര മേളയും, ബോധവത്കരണ ക്ലാസും, മെഡിക്കൽ ചെക്കപ്പും, ഔഷധ സസ്യ പ്രദർശനവും ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജി. ഷീല മെബ്‌ലറ്റ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. സജൻ അദ്ധ്യക്ഷത വഹിച്ചു. എല്ലാ ദിവസവും എല്ലാ വീട്ടിലും ആയുർവേദം എന്ന പ്രമേയത്തിനെ ആസ്പതമാക്കി പള്ളിച്ചൽ ആയുഷ് ആയുർവേദ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. സ്മിത എസ്. ശിവൻ ബോധവത്കരണ ക്ലാസ് നടത്തി. പ്രിൻസിപ്പാൾ എം.ആർ. ജ്യോതീഷ് ചന്ദ്രൻ, ഡോ. ബി.എസ്. ലക്ഷ്മിശ്രീ , ഡോ.പി.ബി അഷാറ എന്നിവർ സംസാരിച്ചു. യോഗത്തിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.വി. നിശാഗോപനെ ആദരിച്ചു.