വർക്കല : ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൽ ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. തൻസിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ചന്തു രാജ്, വിജി, ഷെർളി,അഖിൽ, ഡോക്ടർമാരായ രമാദേവി, ഗായത്രി,സുരഭി, മാഗി, എന്നിവർ സംസാരിച്ചു .