നെടുമങ്ങാട്: വിഷ രഹിത പച്ചക്കറി, പഴവർഗ കൃഷി വ്യാപകമാക്കാൻ അരുവിക്കര പഞ്ചായത്തിൽ വിപുലമായ ജനകീയ പദ്ധതിക്ക് തുടക്കമായി. ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ കർഷക കൂട്ടായ്‌മയായ കർഷക സേവന കേന്ദ്രവും അരുവിക്കര ഗ്രാമപഞ്ചായത്തും കൃഷി, മൃഗസംരക്ഷണ വിഭാഗങ്ങളും സംയുക്തമായാണ് പദ്ധതിക്ക് രൂപം നൽകിയത്. 101 പേരുളള ഒരു സംഘാടക സമിതിയും രൂപീകരിച്ചു. ഭാരവാഹികളായി ജി. സ്റ്റീഫൻ എം.എൽ.എ, സംസ്ഥാന അബ്കാരി ക്ഷേമ ബോർഡ് ചെർമാൻ കെ.എസ്.സുനിൽകുമാർ (രക്ഷാധികാരികൾ), അരുവിക്കര ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ആർ. രാജ്മോഹൻ (ജനറൽ കൺവീനർ), കാച്ചാണി മുരുകൻ,കുറിഞ്ചിലകോട് രാധാകൃഷ്ണൻ നായർ (കൺവീനർമാർ), വി.ആർ. ഹരിലാൽ, എസ്.എ.റഹീം (വൈസ് ചെയർമാന്മാർ) എന്നിവരെ തിരഞ്ഞെടുത്തു. സംഘാടകസമിതി രൂപീകരണ യോഗം ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.