ആറ്റിങ്ങൽ: ബി.ജെ.പി അംഗത്തെയും മകനെയും ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പൂവണത്തിന്മൂട് ബിജു,​ നിഷാന്ത് സുഗുണൻ, പൂവണത്തിന്മൂട് മണികണ്ഠൻ. എൻ.എസ്. അജു,​ അജി അയിലം,​ സന്തോഷ്,​ അജിത് പ്രസാദ്,​ ഹരി.ജി. ശാർക്കര,​ ജീവൻലാൽ, എം. വിജയകുമാർ, രമ്യ. അനീഷ്‌. പി. ഷൈനി എന്നിവർ നേതൃത്വം നൽകി. അയിലം റോഡിൽ നെല്ലിമൂട് എന്ന സ്ഥലത്താണ് സംഭവം. ബി.ജെ.പി വാർഡ് മെമ്പർ ശ്യാമളയെയും മകനെയും ഒരുകൂട്ടം അക്രമികൾ മർദ്ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ട് പ്രതികളെ പിടികൂടാതെ ബി.ജെ.പി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ഭാരവാഹികൾ പറഞ്ഞു.