കടയ്ക്കാവൂർ: നെടുങ്ങണ്ട എൻ.ആർ.എ ഗ്രന്ഥശാല വാർഷികപൊതുയോഗം നെടുങ്ങണ്ട ഒന്നാം പാലം എസ്.എൻ.ഡി.പി ഹാളിൽ നടന്നു. പ്രസിഡന്റ് നിധിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സജീവ്. എസ് റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. നിധിൻ. ആർ ( പ്രസിഡന്റ് )​,​ സജീവ്. എസ് ( സെക്രട്ടറി )​ അജയകുമാർ, ശ്യാം എം, സുനിലാൽ. എസ്, വിശാൽ എസ്. ദീപ്, ഗീത. വി, ജോഷ് യു.എസ്, വിഷ്ണു. ആർ പ്രസാദ് ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ )​ എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജയകുമാർ നന്ദി പറഞ്ഞു.