
ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയനുകീഴിലെ കടകം ശാഖയ്ക്കുവേണ്ടി പുതുതായി നിർമ്മാണം പൂർത്തീകരിച്ച മന്ദിരത്തി ന്റെ ഉദ്ഘാടനം ശാഖാങ്കണത്തിൽ നടന്ന കുടുംബസമ്മേളനത്തിൽ ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ ഭദ്രദീപം തെളിച്ചു നിർവഹിച്ചു. 25 നിർദ്ധന കുടുംബാംഗങ്ങൾക്കുള്ള തുടർചികിത്സാ ധനസഹായവും വിതരണം ചെയ്തു. രമണി ടീച്ചറുടെ ദൈവദശകം കീർത്തനാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ശാഖാ പ്രസിഡന്റ് ഡി. ഇന്ദുചൂഢൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശാഖ ഓഫീസ് ഉദ്ഘാടനവും ഗുരു സന്ദേശ പ്രഭാഷണവും എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ. ബി. സീരപാണിയും മിനിഹാൾ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയും മികച്ച വിദ്യാർത്ഥികളെ ആദരിക്കൽ യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിളയും ശാഖാ യോഗം ഭാരവാഹികളെ ആദരിക്കൽ യോഗം ഡയറക്ടർ അഴൂർ ബിജുവും എൻജിനിയർ സജി സതീശനുള്ള ഉപഹാര സമർപ്പണം യൂണിയൻ കൗൺസിലർ സി.കൃത്തിദാസും നിർവഹിച്ചു.
കൗൺസിലർ ഡോ. ജയലാൽ, എസ്.എൻ ട്രസ്റ്റ് ബോർഡംഗം ബൈജു തോന്നയ്ക്കൽ, യൂത്ത് മൂവ്മെന്റ് ശാഖ സെക്രട്ടറി കിരൺചന്ദ്, എസ്എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ചന്ദ്രൻ പട്ടരുമഠം, സുരേഷ് തിട്ടയിൽ, പി.ആർ.എസ്.പ്രകാശൻ, യൂണിയൻ വനിതാ സംഘം സെക്രട്ടറി സലിത, വൈസ് പ്രസിഡന്റ് ലതികപ്രകാശ്, മേഖല കൺവീനർ നിമ്മി ശ്രീജിത്ത്,യൂണിറ്റ് പ്രസിഡന്റ് അനിത സുധാമൻ, വൽസല പുതുക്കരി,വനിതാ സംഘം യൂണിയൻ കൗൺസിലർ പ്രിമിത, ശാഖ ഭരണസമിതി അംഗങ്ങളായ അരുൺ, ലതികസത്യൻ, കൺവീനർ ജി.വിജയൻ എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലറും ശാഖ സെക്രട്ടറി ഇൻ ചാർജുമായ ഡി.ചിത്രാംഗദൻ സ്വാഗതവും ശാഖാ യോഗം വൈസ് പ്രസിഡന്റ് ആർ.ബാലാനന്ദൻ നന്ദിയും പറഞ്ഞു.
40 ലക്ഷത്തോളം രൂപ ചെലവഴിച്ചു കടകം പിള്ളയാർക്കുളം ഗവൺമെന്റ് യു.പി സ്‌കൂളിന് സമീപം നിർമ്മിച്ച മന്ദിരത്തിൽ വീട്ടമ്മമാർക്കു സ്വയംതൊഴിൽ പദ്ധതികൾ ആരംഭിക്കൽ, വിദ്യാർത്ഥികൾക്കായി പി.എസ്.സി കോച്ചിംഗ് സെന്റർ, ഗുരുധ്യാന മണ്ഡപം, ലൈബ്രറി, വായനശാല എന്നിവയാണ് ഘട്ടംഘട്ടമായി ആരംഭിക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു.