mm

ന​വം​ബ​ർ​ ​മാ​സം​ ​റി​ലീ​സ് ​പൂ​രം​ .​ ​ആ​ഴ്ച​യി​ൽ​ ​എട്ട് ​ചി​ത്ര​ങ്ങ​ൾ​ ​വരെ ​റി​ലീ​സു​ണ്ട്.​ ​യു​വ​താ​ര​ങ്ങ​ളു​ടെ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ചി​ത്ര​ങ്ങ​ൾ​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ ​മാ​സം​ ​കൂ​ടി​യാ​യി​രി​ക്കും​ ​ന​വം​ബ​ർ.
ജീ​ത്തു​ ​ജോ​സ​ഫ് ​,​ആ​സി​ഫ് ​അ​ലി​ ​കൂ​ട്ടു​കെ​ട്ടി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​കൂ​മ​ൻ,​​​ ​നി​വി​ൻ​ ​പോ​ളി​യും​ ​റോ​ഷ​ൻ​ ​ആ​ൻ​ഡ്രൂ​സും​ ​ഒ​രു​മി​ക്കു​ന്ന​ ​സാ​റ്റ​ർ​ഡേ​ ​നൈ​റ്റ്,​​​ ​ഷ​റ​ഫു​ദ്ദീ​നെ​ ​നാ​യ​ക​നാ​ക്കി​ ​സെ​ന്ന​ ​ഹെ​ഗ് ​ഡ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ 1744​ ​വൈ​റ്റ് ​ആ​ൾ​ട്ടോ,​​​ഇ​ന്ദ്ര​ൻ​സ് ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ലൂ​യി​സ് ,​​​ ​റോ​ഷ​ൻ​ ​മാ​ത്യു​ ​നാ​യ​ക​നാ​യ​ ​സി​ദ്ധാ​ർ​ത്ഥ് ​ഭ​ര​ത​ൻ​ ​ചി​ത്രം​ ​ച​തു​രം​ ,​പു​തു​മു​ഖ​ങ്ങ​ളു​ടെ​ ​എ​ല്ലാം​ ​സെ​റ്റാ​ണ്,​​​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്ര​മാ​യ​ ​ബ​നാ​റ​സ്എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​ന​വം​ബ​ർ​ 4​ന് ​റി​ലീ​സ് ​ചെ​യ്യും.​
​ന​വാ​ഗ​ത​നാ​യ​ ​അ​ഭി​ന​വ് ​സു​ന്ദ​ർ​ ​നാ​യ​ക് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​ചി​ത്രം​ ​മു​കു​ന്ദ​നു​ണ്ണി​ ​അ​സോ​സി​യേ​റ്റ്സ്,​​​ബി​ജി​ത്ത് ​ബാ​ല​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ശ്രീ​നാ​ഥ് ​ഭാ​സി​ ​ചി​ത്രം​ ​പ​ട​ച്ചോ​നെ​ ​ഇ​ങ്ങ​ള് ​കാ​ത്തോ​ളീ,​​​​​ ​ഷെ​യ് ​ൻ​ ​നി​ഗം,​വി​ന​യ് ​ഫോ​ർ​ട്ട് ​എ​ന്നി​വ​രെ​ ​നാ​യ​ക​ൻ​മാ​രാ​ക്കി​ ​ടി.​കെ.​ ​രാ​ജീ​വ് ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ​ർ​മു​ഡ​ ​,​പു​തു​മു​ഖ​ങ്ങ​ളു​ടെ​ ​ഏ​ദം,​​​ ​മ​നോ​ജ് ​പാ​ലോ​ട​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സി​ഗ് ​നേ​ച്ച​ർ,​ ​അ​നൂ​പ് ​പ​ദ്മ​നാ​ഭ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​ർ​ജു​ൻ​ ​അ​ശോ​ക​ൻ​ ​ചി​ത്രം​ ​ത​ട്ടാ​ശേ​രി​ ​കൂ​ട്ടം,​ ​​​ഇ​ന്ദ്ര​ൻ​സ് ,​​​ ​കൈ​ലാ​ഷ് ​എ​ന്നി​വ​ർ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ഗി​ല​ ​െഎ​ല​ൻ​ഡ്,​മു​ഹ​മ്മ​ദ് ​റാ​ഫി​ ​​​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പാ​യ്ക്ക​പ്പ​ൽ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ 11​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​
സാ​മ​ന്ത​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​യ​ശോ​ദ​ ​എ​ന്ന​ ​ചി​ത്ര​വും​ 11​ന് ​റി​ലീ​സ് ​ചെ​യ്യു​ന്നു​ണ്ട്.​ ​നി​ര​ഞ്ജ് ​മ​ണി​യ​ൻ​പി​ള്ള​ ​രാ​ജു​വി​നെ​ ​നാ​യ​ക​നാ​ക്കി​ ​സാ​ജ​ൻ​ ​ആ​ലും​മൂ​ട്ടി​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വി​വാ​ഹ​ ​ആ​വാ​ഹ​നം,​​​ടി​നി​ ​ടോം,​​​ ​പ്ര​താ​പ് ​പോ​ത്ത​ൻ,​​​ ​ക​നി​ഹ​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ഹ​രി​ദാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പെ​ർ​ഫ്യൂം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ 18​ന് ​റി​ലീ​സ് ​ചെ​യ്യും.​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​നെ​ ​നാ​യ​ക​നാ​ക്കി​ ​സാ​ഗ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വീ​കം​ ,​​​ബി​ബി​ൻ​ ​ജോ​ർ​ജും​ ​വി​ഷ്ണു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നും​ ​സം​വി​ധാ​യ​ക​രാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്ന​ ​വെ​ടി​ക്കെ​ട്ട് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ 25​ന് ​എ​ത്തും.