വർക്കല: ഇടവ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച കലാകായിക മേളയായ ' വർണോത്സവം 2022 ' അഡ്വ.വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്‌മിതാ സുന്ദരേശൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ റിജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഹർഷദ് സാബു, സതീശൻ, പ്രിൻസിപ്പൽ ജലീൽ, പഞ്ചായത്ത് അംഗങ്ങളായ പുത്തലീഭായി, സജികുമാർ, ദിവ്യ, ശ്രീദേവി, ജെസി, റിയാസ് വഹാബ്, നസീഫ്, സിമിലിയ തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ശുഭാ ആർ.എസ്. കുമാർ സ്വാഗതം പറഞ്ഞു.